Myself

My photo
Omachappuzha, Abu Dhabi, United Arab Emirates
ഇതൊരു കവിയുടെ കവിതകളല്ല... കഥാകൃത്തിന്റെ കഥകളല്ല... നോവലിസ്റ്റിന്റെ നോവലുകളല്ല... നിരു‌പകന്റെ സാഹിത്യ നിരൂപണങ്ങളല്ല... യാത്രികന്റെ യാത്ര വിവരണങ്ങളല്ല... ചുരുക്കത്തില്‍, ഇതൊരു സാഹിത്യ രചനയേ അല്ല... ഇതൊരു സദാ മനുഷ്യന്റെ അവ്യക്തമായ ചിന്തകളും അവയുടെ നേര്‍ക്കാഴ്ചകളും..... ഇവിടെ അഭിനന്ദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പ്രസക്തിയില്ല. രചനകളില്‍ കാല്പനികവും യാഥാര്‍ത്ഥ്യങ്ങളും ഇടകലര്‍നിരിക്കാം, ബോധവും അബോധവും ഏറ്റുമുട്ടുന്നുണ്ടാവാം, സ്നേഹവും പരിഹാസവും കൈകൊര്‍ക്കുകയുമാവാം... ഒന്നിനും വേണ്ടിയല്ല..ആരെയും ബോധിപ്പിക്കാനുമല്ല...

Tuesday, February 24, 2009

അരുമപ്പൈതലേ മാപ്പ്....




അരുതെന്ന് പറയാന്‍ കഴിഞ്ഞിരുന്നെന്കില്‍
വായ പൊട്ടുമാറുച്ചത്തില്‍് നിലവിളിച്ചേനെ...
രണ്ടര വയസ്സാണ് പ്രായമെന്കിലും
അമ്മയെന്നക്ഷരം മാത്രമെ പഠിച്ചുള്ളൂ.
ഇരുട്ട് മു‌ടിയാ രാത്രിയില്‍ കശ്മലന്‍
അമ്മ പക്കത്ത് നിന്നും പിഴുതെടുത്താ കുഞ്ഞിനെ!
പിന്നെയാ കാട്ടാളന്‍ കാട്ടിയ ക്രുരത
കേള്‍ക്കുവാനും കൊള്ളാത്തതത്രേ..
ദുരിതങ്ങളെന്തെന്നറിയണമെന്കില്‍്
വര്‍ഷമിനിയും കുറെ കഴിഞ്ഞിടേണം...
വഴിപോക്കര്‍ കാലൊച്ച കേട്ടപാടെയാ കുഞ്ഞിനെ
തോട്ടിയിലേക്കെറിഞ്ഞു പോലും....
കേള്ക്കാനിതൊട്ടും ആശാസ്യമല്ലെന്കില്‍്
മാനവരെന്തേ കരഞ്ഞിടാത്തേ...

തെരുവില്‍ ജനിച്ചതും തെരുവില്‍ വളരുന്നതും

താന്‍ ചെയ്ത കുറ്റമതല്ല താനും
പെറ്റമ്മ തമിഴത്തിയെന്കിലുമാ-

കുഞ്ഞു പൈതലിന്‍ നോവ്‌ നമ്മുടെതല്ലേ

പെണ്കൊടിയൊന്നിനെ തോണ്ടിയതിന്‍ പേരില്‍
കത്തിയും വാളും എടുത്തോരാം നമ്മള്‍
കുത്തിയും വെട്ടിയും ചുട്ടെരിച്ചും കുറെ-
പോലീസ് കേസ്സുകള്‍ കുന്നു കു‌ട്ടിയവര്‍
പേനയേന്തുന്ന "സാംസ്കാര സമ്പന്നര്‍"
കേട്ട ഭാവം നടിച്ചതില്ല!!


കാമവും ലഹരിയും മലിനമാക്കുന്ന
കേരളനാടിന്‍ ഗതിയെന്ത് കഷ്ടം.....


ടെന്‍ഷന്‍

മരിയ്ക്കാനെനിയ്ക്ക്
കൊതിയില്ലാഞ്ഞിട്ടല്ല.
യാന്ത്രികത മാത്രം-
നിറഞ്ഞൊരീ ലോകത്ത്
ആരാണ്
മരണം കൊതിയ്ക്കാത്തത്...?

ജീവിയ്ക്കാനുള്ളയീ-
പാച്ചിലിനിടയില്‍,
കുടുംബവും കു‌ട്ടവും
കൈവിട്ടൊരു യാത്രയില്‍,
മനസ്സും ശരീരവും വേര്‍പിരിഞ്ഞു,
സ്വന്തവും സ്വത്വവും
സ്വപത്നിയുടെ മുഖവും മറന്നു,
രാത്രിയെ പകലാക്കിയാലും
മതിവരാത്തൊരീ കാലത്ത്
സ്വസ്ഥമായ് മരിയ്ക്കാനും വേണമല്ലോ
ഒരല്‍പം സമയം......



Saturday, February 21, 2009

ഫിനാന്ഷ്യല്‍് ക്രൈസിസ്



സമ്പത്ത് മോഹിച്ചു തന്നെയാണ് ഞാനും വന്നത് ...
അതൊരു തെറ്റായിപ്പോയെന്ന്
തോന്നിയിട്ടുമില്ലിതുവരെ,
മോഹിച്ച്ച്ചതത്രയും
കിട്ടുമെന്നന്നും
മനക്കോട്ട കെട്ടിയിട്ടുമില്ല.
മരുഭൂമിയിലെക്കൊരുയാത്ര...
അതായിരുന്നു മനസ്സിലന്ന്
എന്നാല്‍ മരുഭൂമി കാണാന്‍
ഒരു ഡെസ്സേര്‍ട്ട് സഫാരി നടത്തേന്ടിയും വന്നു!
ഇവിടെ ഞാന്‍ മരുവും ഭൂമിയും കണ്ടില്ല.

ഉടുത്തൊരുങ്ങി ഓഫീസിലേക്ക്
തിരിച്ചു വീട്ടിലേക്കും..
ആഴ്ചകള്‍ കൊഴിഞ്ഞു പോയതും
രു‌പ ഭാവങ്ങള്‍
മാറി വന്നതും ശ്രദ്ധിക്കുവാന്‍
സമയമെവിടെ?
കഷണ്ടിയും കുടവയറും
പിന്നെയല്‍പ്പം പഞ്ചസാരയും....
അഭിമാനപുളകിതമാകാന്‍ മറ്റെന്തു വേണം?!!!

കുടുംബം, കുട്ടികള്‍
ഇങ്ങനെ നീണ്ടു കിടുക്കുന്നു
ഭാവിയിലേയ്ക്കുള്ള യാത്ര.
ഇനിയും വൈകിക്കുട..
എല്ലാം തീരുമാനിച്ചുറച്ച പോലെയാണ്
ഓഫീസിലെത്തിയത്
പതിവ്പോലെ ബോസ്സിന്റെ വിളി
മുറിയില്‍ അദ്ദേഹം അസ്വസ്ഥനാണ്
അല്പം മൌനം
പിന്നീടൊരു ലളിത പ്രസംഗം ......
ആനുകാലിക സാമ്പത്തിക പ്രശ്നങ്ങള്‍
കമ്പനിയുടെ തകര്‍ച്ച
മാനേജ്മെന്റിന്റെ പുതിയ തീരുമാനം
ഏതാനും സ്ടാഫിനെ പിരിച്ചുവിടല്‍
നിര്‍ഭാഗ്യവശാല്‍...........
വിറയ്ക്കുന്ന കൈകളില്‍
നീട്ടിപ്പിടിച്ചൊരു ലെറ്റര്‍......
വീണ്ടുമൊരു മൌനം......
കണ്ണില്‍ ചെറുതായൊരു ഇരുട്
അകലെ

മുഖം കുനിച്ചൊരു മണവാട്ടിയും.....