
കവികള്‍ക്ക് മരണമില്ല
തന്റെ കവിതകള്‍ നില നില്‍ക്കുന്നത് വരെ.
കഥാകൃത്ത് മരണം വരിയ്ക്കില്ല
തന്റെ കഥകള്‍് വായിക്കപ്പെടുന്നെടത്തോളം കാലം.
നോവലിസ്റ്റ് ജീവിയ്ക്കുന്നു-
തന്റെ കഥാപാത്രങ്ങളിലൂടെ.
ചിത്രകാരന് കണ്ണടയ്ക്കാനാകുമോ-തന്റെ
രചനകള്‍ നമ്മോടു സംവദിക്കുന്ന കാലം?
ശാസ്ത്രഞ്ജന്‍്മാര്ക്കു മരിയ്ക്കാനാവില്ല
തന്റെ കണ്ടു പിടുത്തങ്ങള്‍ നില നില്‍ക്കുന്ന കാലമത്രയും
ഗാന്ധിജിയില്‍ തുളഞ്ഞു കയറിയ വെടിയുണ്ടയ്ക്ക്,
ഇന്നും അദ്ദേഹത്തെ കൊല്ലനായിട്ടില്ല!!
സോക്രട്ടീസിനു നല്‍കിയ വിഷം പക്ഷെ
അദ്ദേഹത്തെ വിഴുങ്ങിയില്ല.
എന്തിനേറെ,
നമ്മുടെ ബഷീറിക്കാന്ടെ പാത്തുമ്മാത്ത വരെ
നമുയ്ക്കിടയില്‍ കഴിഞ്ഞു കുടുന്നു...
ഹാവൂ...എന്തൊരാശ്വാസം...
ഞാനീ ഗണത്തിലൊന്നും പെട്ടവനല്ലല്ലോ
എല്ലാം മറന്നു കണ്ണടച്ചു കിടന്നുറങ്ങാം....
തന്റെ കവിതകള്‍ നില നില്‍ക്കുന്നത് വരെ.
കഥാകൃത്ത് മരണം വരിയ്ക്കില്ല
തന്റെ കഥകള്‍് വായിക്കപ്പെടുന്നെടത്തോളം കാലം.
നോവലിസ്റ്റ് ജീവിയ്ക്കുന്നു-
തന്റെ കഥാപാത്രങ്ങളിലൂടെ.
ചിത്രകാരന് കണ്ണടയ്ക്കാനാകുമോ-തന്റെ
രചനകള്‍ നമ്മോടു സംവദിക്കുന്ന കാലം?
ശാസ്ത്രഞ്ജന്‍്മാര്ക്കു മരിയ്ക്കാനാവില്ല
തന്റെ കണ്ടു പിടുത്തങ്ങള്‍ നില നില്‍ക്കുന്ന കാലമത്രയും
ഗാന്ധിജിയില്‍ തുളഞ്ഞു കയറിയ വെടിയുണ്ടയ്ക്ക്,
ഇന്നും അദ്ദേഹത്തെ കൊല്ലനായിട്ടില്ല!!
സോക്രട്ടീസിനു നല്‍കിയ വിഷം പക്ഷെ
അദ്ദേഹത്തെ വിഴുങ്ങിയില്ല.
എന്തിനേറെ,
നമ്മുടെ ബഷീറിക്കാന്ടെ പാത്തുമ്മാത്ത വരെ
നമുയ്ക്കിടയില്‍ കഴിഞ്ഞു കുടുന്നു...
ഹാവൂ...എന്തൊരാശ്വാസം...
ഞാനീ ഗണത്തിലൊന്നും പെട്ടവനല്ലല്ലോ
എല്ലാം മറന്നു കണ്ണടച്ചു കിടന്നുറങ്ങാം....

No comments:
Post a Comment