A positive thinker An innovative minder An energic youngster An enthusiastic feeler A silent watcher
Myself
- അബ്ദുസ്സലാം. ടി.കെ.
- Omachappuzha, Abu Dhabi, United Arab Emirates
- ഇതൊരു കവിയുടെ കവിതകളല്ല... കഥാകൃത്തിന്റെ കഥകളല്ല... നോവലിസ്റ്റിന്റെ നോവലുകളല്ല... നിരുപകന്റെ സാഹിത്യ നിരൂപണങ്ങളല്ല... യാത്രികന്റെ യാത്ര വിവരണങ്ങളല്ല... ചുരുക്കത്തില്‍, ഇതൊരു സാഹിത്യ രചനയേ അല്ല... ഇതൊരു സദാ മനുഷ്യന്റെ അവ്യക്തമായ ചിന്തകളും അവയുടെ നേര്‍ക്കാഴ്ചകളും..... ഇവിടെ അഭിനന്ദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പ്രസക്തിയില്ല. രചനകളില്‍ കാല്പനികവും യാഥാര്‍ത്ഥ്യങ്ങളും ഇടകലര്‍നിരിക്കാം, ബോധവും അബോധവും ഏറ്റുമുട്ടുന്നുണ്ടാവാം, സ്നേഹവും പരിഹാസവും കൈകൊര്‍ക്കുകയുമാവാം... ഒന്നിനും വേണ്ടിയല്ല..ആരെയും ബോധിപ്പിക്കാനുമല്ല...
Saturday, March 6, 2010
ഏകാന്തത
ഒരു പാദമകെലെയെന്‍
കിനാക്കളെരിയുമ്പോഴും
ഒരുമുഴം തണ്ടിലെന്‍ ജീവന്‍
ബാക്കി നില്‍ക്കുമ്പോഴും
ഒരിറ്റു കനിവ് പോലും, ഒരിളം കാറ്റും
നല്‍കാതെയകന്നുവോ നീ?
ഹിമകണംപോല്‍
തണുത്തുറഞ്ഞയെന്‍ ഹ്രദയവും
ക്ലാവ്പിടിചൊരീ ഓര്‍മ്മതന്‍
ഭാണ്ടാരവും പേറി
ഇനിയുമെത്ര നാള്‍
ഞാനീ മരത്തണലില്‍?
അരോചകമായതൊക്കെയും
അനുവാചക ഹൃദയത്തിലേറ്റു വാങ്ങിയ
ആധുനികമെന്ന ക്ഷണികമാം നൌകയില്‍
ഇനിയെത്ര നിമിഷങ്ങള്‍?
ഇന്നലെ പെയ്തുകൂട്ടിയ
മഴവെള്ളപ്പാച്ചിലില്‍,
കാടും കടലും പിന്നെയീ കരളും
പിഴുതെറിഞ്ഞപ്പോഴും
ഞാന്‍ മാത്രമെന്തേ നനഞ്ഞിടാതെ?
ഇന്നിന്റെ വിഹ്വലതകളത്രയും പേറി
പിന്നെ നാളെയുടെ ചുടുള്ള താപവും
ഒരിറ്റു സ്നേഹത്തിന്‍ മധുരമെങ്കിലും
ഈ പാനപാത്രത്തില്‍ ബാക്കി വെച്ചീടാന്‍
ഇനിയുമൊരപൂര്‍വ പിറവിയുടെ
കാലൊച്ച കേള്‍പ്പു ഞാന്‍
ഇതു മതി,
ഈ കുളിരുമുറ്റിയ നിശ്വോസം മാത്രം
ഇനിയുള്ള നിമിഷങ്ങളെ താളാദ്രമാക്കിടാം
ഒരു കടിഞ്ഞൂല്‍ പേറ്റുനോവിന്‍ നിര്‍വൃതിയില്‍
ഞാനെന്റെ കിനാക്കളെ പാടിയുറക്കാം.....
Subscribe to:
Comments (Atom)
