Myself

My photo
Omachappuzha, Abu Dhabi, United Arab Emirates
ഇതൊരു കവിയുടെ കവിതകളല്ല... കഥാകൃത്തിന്റെ കഥകളല്ല... നോവലിസ്റ്റിന്റെ നോവലുകളല്ല... നിരു‌പകന്റെ സാഹിത്യ നിരൂപണങ്ങളല്ല... യാത്രികന്റെ യാത്ര വിവരണങ്ങളല്ല... ചുരുക്കത്തില്‍, ഇതൊരു സാഹിത്യ രചനയേ അല്ല... ഇതൊരു സദാ മനുഷ്യന്റെ അവ്യക്തമായ ചിന്തകളും അവയുടെ നേര്‍ക്കാഴ്ചകളും..... ഇവിടെ അഭിനന്ദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പ്രസക്തിയില്ല. രചനകളില്‍ കാല്പനികവും യാഥാര്‍ത്ഥ്യങ്ങളും ഇടകലര്‍നിരിക്കാം, ബോധവും അബോധവും ഏറ്റുമുട്ടുന്നുണ്ടാവാം, സ്നേഹവും പരിഹാസവും കൈകൊര്‍ക്കുകയുമാവാം... ഒന്നിനും വേണ്ടിയല്ല..ആരെയും ബോധിപ്പിക്കാനുമല്ല...

Friday, November 12, 2010

കാലാന്തരം



അന്നൊരിക്കല്‍ എനിക്ക് പനി പിടിച്ചപ്പോള്‍
നീയെനിക്ക് കട്ടന്‍ കാപ്പി കൊണ്ടു തന്നു.
രണ്ടു ദിവസം കഴിഞ്ഞും ഭേദമാകാതെ വന്നപ്പോള്‍
ഡോക്റ്ററെ കണ്ടു മരുന്ന് വാങ്ങിച്ചു തന്നു.
നീ ചിക്കന്‍ പോക്സ് പിടിച്ചു ആശുപത്രിയില്‍ കിടന്നപ്പോള്‍
ക്ലാസ് കട്ട് ചെയ്തും ഉറക്കമൊഴിച്ചും
ഞാന്‍ നിനക്ക് കൂട്ടിരുന്നു.
നമ്മുടെ ജെസ്സിയുടെ അമ്മ മരിച്ചപ്പോള്‍
അവളുടെ വീട്ടില്‍ചെന്നു അവളുടെ ബന്ധുക്കളെപ്പോലെ
നമ്മളും സഹായിച്ചു...

നമ്മളിന്നും ഒരേ പട്ടണത്തില്‍ ജോലി ചെയ്യുന്നു
തൊട്ടടുത്ത്‌ താമസിക്കുന്നു
എത്ര തവണ ഞാന്‍ ആശുപത്രിയിലായി...
എത്ര തവണ നീ രോഗാതുരനായി...
ഞാന്‍ അറിഞ്ഞേയില്ല, അറിയാന്‍ ശ്രമിച്ചുമില്ല,,
നീയും അങ്ങനെതന്നെ....

എന്തൊരു മാറ്റം!
എനിക്കോ, നിനക്കോ,
അതോ നമ്മുടെ മനസ്സിനോ?

Saturday, March 6, 2010

ഏകാന്തത


ഒരു പാദമകെലെയെന്‍
കിനാക്കളെരിയുമ്പോഴും
ഒരുമുഴം തണ്ടിലെന്‍ ജീവന്‍
ബാക്കി നില്‍ക്കുമ്പോഴും
ഒരിറ്റു കനിവ് പോലും, ഒരിളം കാറ്റും
നല്‍കാതെയകന്നുവോ നീ?

ഹിമകണംപോല്‍
തണുത്തുറഞ്ഞയെന്‍ ഹ്രദയവും
ക്ലാവ്പിടിചൊരീ ഓര്‍മ്മതന്‍
ഭാണ്ടാരവും പേറി
ഇനിയുമെത്ര നാള്‍
ഞാനീ മരത്തണലില്‍?

അരോചകമായതൊക്കെയും
അനുവാചക ഹൃദയത്തിലേറ്റു വാങ്ങിയ
ആധുനികമെന്ന ക്ഷണികമാം നൌകയില്‍
ഇനിയെത്ര നിമിഷങ്ങള്‍?


ഇന്നലെ പെയ്തുകൂട്ടിയ
മഴവെള്ളപ്പാച്ചിലില്‍,
കാടും കടലും പിന്നെയീ കരളും
പിഴുതെറിഞ്ഞപ്പോഴും
ഞാന്‍ മാത്രമെന്തേ നനഞ്ഞിടാതെ?

ഇന്നിന്റെ വിഹ്വലതകളത്രയും പേറി
പിന്നെ നാളെയുടെ ചുടുള്ള താപവും
ഒരിറ്റു സ്നേഹത്തിന്‍ മധുരമെങ്കിലും
ഈ പാനപാത്രത്തില്‍ ബാക്കി വെച്ചീടാന്‍
ഇനിയുമൊരപൂര്‍വ പിറവിയുടെ
കാലൊച്ച കേള്‍പ്പു ഞാന്‍


ഇതു മതി,
ഈ കുളിരുമുറ്റിയ നിശ്വോസം മാത്രം
ഇനിയുള്ള നിമിഷങ്ങളെ താളാദ്രമാക്കിടാം
ഒരു കടിഞ്ഞൂല്‍ പേറ്റുനോവിന്‍ നിര്‍വൃതിയില്‍
ഞാനെന്റെ കിനാക്കളെ പാടിയുറക്കാം.....

Monday, August 17, 2009

നഷ്ടമായത്‌ മലയാളത്തിന്‍റെ സുകൃതം


ഒരു വരി മാത്രം.....
അതിലുപരി ഒരക്ഷരം എഴുതിഫലിപ്പിയ്ക്കാന്‍ എനിയ്ക്കാവില്ല..
ഇന്നേയ്ക്ക് രണ്ടാഴ്ച്ച കഴിഞ്ഞു.....
ഇതുവരേയ്ക്കും മനസ്സില്‍നിന്നു പിടിച്ചിറക്കാന്‍ കഴിഞ്ഞിട്ടില്ല..
കനലെരിയുന്ന നെഞ്ചകത്ത് നിന്നും ഒന്നുമെഴുതാനായില്ലിതു വരെ...
പകരക്കാരനായ് മറ്റാര് വന്നാലും..
പകരം വെയ്ക്കാന്‍ മറ്റൊരാളില്ല എന്നത് പരമാര്‍ത്ഥം..
തങ്ങള്‍ എനിയ്ക്കാര് എന്ന ചോദ്യത്തിന് ഉത്തരമില്ല,
എനിയ്ക്കെന്നല്ല, ആര്‍ക്കാണ്‌ അതിനുത്തരം നല്‍കാനാവുക?
നേതാവോ, ബന്ധുവോ, പിതാവോ, സഹോദരനോ,
അതോ മറ്റാരുമോ?...
സ്നേഹവും സൌമ്യവും ഒരു നിലാവായി പെയ്തിറങ്ങി
ആ നിലാവ് മലയാളക്കരയുടെ സമാധാനമായിത്തീര്‍ന്നു.
പകയും വിദ്വോഷവും അഗ്നിയായ്‌ പടര്‍ന്നപ്പോള്‍
സാന്ത്വനത്തിന്റെ തീര്‍ത്ഥ ജലം മഴയായ്‌ പെയ്തിറങ്ങി...
പ്രവാചക കുലത്തില്‍ കണ്ണിയാവാന്‍ ലഭിച്ച സൌഭാഗ്യം
പ്രവാചക ചര്യയില്‍ നിന്ന് വ്യതി ചലിക്കാതെ ജീവിച്ചും
മാനവ കുലത്തിനു മാതൃക കാണിച്ചു,
തന്‍റെ കര്‍ത്തവ്യങ്ങള്‍ ഭംഗിയായ്‌ നിറവേറ്റി
ഒരു യാത്ര പോലും ചോദിയ്ക്കാതെ വിട വാങ്ങി...
ഒന്നുമാത്രം കുറിയ്ക്കട്ടെ ഞാന്‍,
ദൈവത്തിന്‍റെ സ്വന്തം നാടിനു ദൈവം കനിഞ്ഞു നല്‍കിയ സുകൃതം......
പാണക്കാട് സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍

Tuesday, July 28, 2009

എന്‍റെ പ്രിയപ്പെട്ട ഉപ്പ




2009 ജൂണ് ഇരുപത്തിയേഴ് ശനിയാഴ്ചയിലെ അഭിശപ്തമായൊരു മദ്ധ്യാഹ്നം....പുറത്ത്‌ ഘനീഭവിച്ച ഉച്ചവെയിലിന്‍ ശക്തി കെട്ടടങ്ങിയിട്ടില്ല. കുട്ടികള്‍ നാട്ടില്‍ പോയതിനു ശേഷം ഫ്ലാറ്റില്‍ ഒച്ചയും ബഹളവും ഇല്ലാത്ത മുകത.

നാട്ടില്‍നിന്നും ഓരോ വിളി വരുമ്പോഴും ഭയപ്പാടോടെയാണ് ചെവിയോര്‍ക്കുന്നത്. പിതാവിന്റെ സ്ഥിതി അതിദയനീയമായി തുടരുകയാണ്. കഴിഞ്ഞ ജനുവരിയില്‍ ലീവ് കഴിഞ്ഞു വളരെ സന്തോഷത്തോടെ യാത്ര പറഞ്ഞു പോന്നതാണ്. പക്ഷെ ഇത്രയും പെട്ടെന്ന് ഇങ്ങനെയൊരു അവസ്ഥ ഒട്ടും പ്രതീക്ഷിക്കത്തതുമാണ്.

നീണ്ട പ്രവാസജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടില്ലെന്ന് വളരെ അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ വിശ്രമ ജീവിതത്ത്തിനായ്‌ നാട്ടിലേക്ക്‌ പോയ പിതാവിന് ഒരിക്കലും വിശ്രമം കിട്ടിയിട്ടില്ല എന്നതാണ് സത്യം. ആദ്യം ഹൃദ്രോഗം, പിന്നീട് ലിവര്‍ പ്രോബ്ലം എല്ലാറ്റിനോടും പൊരുതി മുന്നോട്ടു പോകുന്നതിനിടയില്‍ ക്യാന്‍സര്‍ രോഗവും...കേവലം രണ്ടു മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ശരീരത്തിന്റെ ഒരു ഭാഗം തളരുന്ന പോലെ തോന്നിയത്. കോഴിക്കോട്‌ മിംസ് ആശുപത്രിയില്‍ നിന്നും സ്കാന്‍ ചെയ്തപ്പോഴാണ് തലയില്‍ മുഴ രൂപത്തില്‍ അത് പ്രത്യക്ഷമായത്. പിറ്റേന്ന് തന്നെ ശസ്ത്രക്രിയ വഴി നീക്കിയെങ്കിലും അപ്പോഴേക്കും ശരീരത്തിന്റെ സിംഹ ഭാഗത്തെയും അത് കീഴടക്കികഴിഞ്ഞിരുന്നു. പിന്നീടുള്ള ദിനങ്ങള്‍ ഓര്‍ക്കാനും പറയാനും വയ്യ. വേദന കൊണ്ട് പുളയുന്ന ഉറക്കമില്ലാത്ത രാവും പകലും....തൊട്ടും തലോടിയും കരച്ചിലടക്കാന്‍ വയ്യാതെ ഉമ്മയും സഹോദരികളും സഹോദരനുമെല്ലാം കുട്ടിനുണ്ട്. എല്ലാം കെട്ടും അറിഞ്ഞും ഞാനിവിടെയും...

ഫോണ്‍ പിന്നെയും ശബ്ദിച്ചു. അങ്ങേ തലക്കല്‍ സഹോദരനാണ്. അവന്റെ ശബ്ദം തീര്‍ത്തും നേര്ന്നതായിട്ടുണ്ട്. ഫോണ്‍ ചെവിയോടടുപ്പിച്ചു കണ്ണുകളടച്ചു. "ഉപ്പാന്റെ അവസ്ഥ തീര്‍ത്തും മാറിയിട്ടുണ്ട്, നേരത്തെ പറഞ്ഞ പോലെ ശ്വോസം കു‌ടുതല്‍ തിങ്ങിവരുന്നുണ്ട്...എല്ലാവരും കൂടെ നിന്ന് ശഹാദത്ത് ചൊല്ലികൊടുക്കുന്നുണ്ട്..ഉപ്പ സാധിക്കും വിധം ചൊല്ലാന്‍ ശ്രമിക്കുന്നുണ്ട്...കണ്ണുകള്‍ മെല്ലെ അടയുകയാണ്...ശ്വാസ്വാഛൊസം നിലക്കുകയാണ്....കഴിഞ്ഞു...എല്ലാം കഴിഞ്ഞു...നമ്മുടെ ഉപ്പ പോയി...."എല്ലാം ശാന്തമായി കേട്ടുനിന്നു. അവനെ പറ്റും വിധം സമാധാനിപ്പിച്ചു. ബാക്കി കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ട നിര്‍ദേശവും കൊടുത്തു ഞാന്‍ യാത്രയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

ഒരുമാസക്കാലം കുടുമ്പത്തോടോപ്പം കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ വല്ലാത്തൊരു വിങ്ങല്‍...ഒരനാഥത്വം...ഈ വ്യഥ ഇനിയും എത്ര നാള്‍ നീണ്ടുനില്ക്കുമെന്നറിയില്ല. അദ്ദേഹം ചെയ്തു തീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങള്‍ എത്രമാത്രം ഭംഗിയാക്കാന്‍ എനിക്ക് കഴിയുമോ ആവോ.....

Friday, June 26, 2009

ഒരു മഴക്കാലത്തിന്റെ ഓര്‍മ്മയ്ക്ക്‌

ടെലഫോണ്‍ സംഭാഷണത്തിനിടയില്
പതിവ് പോലെ ചോദിച്ചു -
മഴ പെയ്തുവോ?
അതങ്ങനെയാണ്
ഏപ്രില്‍ മാസത്തെ ചുടുള്ള വിളിയിലും
മഴയുടെ ചോദ്യം പതിവുള്ളതാണ്.
പ്രവാസത്തിന്റെ ചുടും കുളിരുമുള്ള ഓര്‍മ്മകളത്രയും
മഴയോടൊപ്പമാണ്....
മറവിക്കുള്ളില്‍ ഒളിമങ്ങിപ്പോയ പലതും
മഴയെക്കുറിച്ചുള്ള ഓര്‍മകളില്‍
പൊടിതട്ടിയെടുക്കാം..
മഴ യാത്രയാണ്-
കുടയില്ലാത്ത യാത്ര !
കുട കുടെയ്ണ്ടായിട്ടും ചുടാന്‍ മറന്ന യാത്ര!
കുട വെച്ച് മറന്നു പോയിട്ടും
നിരാശ തോന്നിയിട്ടില്ലാത്ത യാത്ര!!
മഴയോര്‍മ്മയില്‍ മറയ്ക്കാനാവാത്ത പലതും
ഒരിക്കലും മറക്കാത്ത ഓര്‍മകളില്‍ സ്ഥാനം പിടിച്ചു.
എങ്കിലും ,
ഒരു കീറക്കുട പോലും വാങ്ങാന്‍ കഴിയാത്ത കുട്ടിക്കാലം...
മഴ നനയാതിരിക്കാന്‍
പുസ്തകങ്ങള്‍ കുപ്പയത്ത്തിനുള്ളിലോതുക്കി
നടന്നൊരു മഴക്കാല യാത്ര
പിന്നാലെ ഓടിയെത്തിയ നീലക്കുടക്കാരി
അയല്‍പക്കത്തെ പാവാടക്കാരി
പാതി നെനഞ്ഞും
വീട്ടിലെത്തിച്ച യാത്ര
ആ കണ്ണുകളിലെ സ്നേഹം....
ഒരിക്കലും മറക്കനാവത്തൊരുമഴക്കാലയോര്‍മ്മ.....


Wednesday, April 8, 2009

രക്ത സാക്ഷികള്‍ മരിയ്ക്കുന്നില്ല....



കവികള്‍ക്ക് മരണമില്ല
തന്റെ കവിതകള്‍ നില നില്‍ക്കുന്നത് വരെ.
കഥാകൃത്ത് മരണം വരിയ്ക്കില്ല
തന്റെ കഥകള്‍് വായിക്കപ്പെടുന്നെടത്തോളം കാലം.
നോവലിസ്റ്റ് ജീവിയ്ക്കുന്നു-
തന്റെ കഥാപാത്രങ്ങളിലൂടെ.
ചിത്രകാരന് കണ്ണടയ്ക്കാനാകുമോ-തന്റെ
രചനകള്‍ നമ്മോടു സംവദിക്കുന്ന കാലം?
ശാസ്ത്രഞ്ജന്‍്മാര്ക്കു മരിയ്ക്കാനാവില്ല
തന്റെ കണ്ടു പിടുത്തങ്ങള്‍ നില നില്‍ക്കുന്ന കാലമത്രയും
ഗാന്ധിജിയില്‍ തുളഞ്ഞു കയറിയ വെടിയുണ്ടയ്ക്ക്,
ഇന്നും അദ്ദേഹത്തെ കൊല്ലനായിട്ടില്ല!!
സോക്രട്ടീസിനു നല്‍കിയ വിഷം പക്ഷെ
അദ്ദേഹത്തെ വിഴുങ്ങിയില്ല.
എന്തിനേറെ,
നമ്മുടെ ബഷീറിക്കാന്ടെ പാത്തുമ്മാത്ത വരെ
നമുയ്ക്കിടയില്‍ കഴിഞ്ഞു കു‌ടുന്നു...
ഹാവൂ...എന്തൊരാശ്വാസം...
ഞാനീ ഗണത്തിലൊന്നും പെട്ടവനല്ലല്ലോ
എല്ലാം മറന്നു കണ്ണടച്ചു കിടന്നുറങ്ങാം....

Wednesday, March 11, 2009

ഇരുളും വെളിച്ചവും




ഒരുനാള്‍
രാത്രി പകലിനെ കണ്ടുമുട്ടി
രാത്രി പകലിനോട് പറഞ്ഞു
എനിക്ക് തന്നെയാണ് നിന്നെക്കാളും ഭാഗ്യം.
പകല്‍ ഊറിച്ചിരിച്ചു
ഹേ പൊട്ട രാത്രീ
നിനക്ക് പകലിനെക്കുറിച്ച് എന്തറിയാം
പകലാണ്‌ ലോകം കറക്കുന്നത്
പകലാണ്‌ വെളിച്ചം പകരുന്നത്
പകലാണ്‌ നാശം വിതയ്ക്കുന്നത്
പകലാണ്‌ ....പകലാണ്‌ .....
രാത്രിക്ക് കോപം വന്നു
അസത്തെ
നീ സുന്ദരിമാരെ കണ്ടിട്ടുണ്ടോ ?
ഇരുട്ടുകൊണ്ട് ഞാനീ ഭു‌മിയെ
കാമാര്‍്ത്തമാകുന്നത് കാണാന്‍
നിനക്കെവിടെ യോഗം ?
നിന്റെ ഒടുക്കത്തെ വെളിച്ചം കെട്ടുപോകുമ്പോഴാണ്
ഈ ലോകത്തിന്റെ വസ്ത്രം ഉരിഞ്ഞുവെക്കുന്നത്
പിന്നീടുള്ള കാഴ്ച
ഞാനെന്റെ ജീവചരിത്രത്തില്‍ കുറിച്ചിടുന്നുന്ട്
പകലിന്റെ അഹന്കാരം അല്പം തണുത്തു
അവന്റെ മുഖത്ത് നിരാശ പടര്‍ന്നു
എങ്കിലുമെന്റെ രാത്രീ
എന്റെ പ്രഭാതത്തിന്റെ കുളിരും
നട്ടുച്ചയുടെ ശൗര്യവും
സായം സന്ധ്യയുടെ ചുവപ്പും .....
രാത്രി തല കുനിച്ചു
തള്ളവിരല്‍ കൊണ്ട് ചിത്രം വരച്ചു...
വഴിയരികിലുടൊരു കുട്ടം ജാഥയായ് വന്നു
കുട്ടത്തിലൊരുത്തനെ ഇരുവരും തിരിച്ചറിഞ്ഞു
രാത്രിയെ കണ്ടതും
തലയില്‍ മുന്ടിട്ടയാള് തിരിഞ്ഞോടി
പിന്നെ കുറെ മുഖം മുടികള്‍
തലങ്ങും വിലങ്ങും ഓടിയകന്നു ......




Saturday, March 7, 2009

ഭ്രാന്ത്.....




ചേട്ടത്തിയമ്മയ്ക്ക് ഭ്രാന്താണ്,
നട്ടപ്രാന്ത്...
മുന്ന് കുട്ടികളെ കാര്യം ഓര്‍ത്തിട്ടാണ്,
അല്ലെങ്കില്‍ പാട്ട് വേറെയാണ്.
എല്ലാ പ്രന്തികളെയും പോലെയല്ല-
എന്റെ ജീവിതം തുലച്ചു.
ചേട്ടനാണ് പരാതിക്കാരന്‍
അച്ഛനും അമ്മയും കേട്ട ഭാവം നടിക്കാറില്ല.
വീട്ടില്‍ വരുന്ന ബന്ധുക്കളോടും
പരാതിയുടെ കെട്ടഴിക്കും
ഞങ്ങള്‍ക്കങ്ങനെ തോന്നിയിട്ടില്ല.
അവര്‍ക്കങ്ങനെ തോന്നാന്‍ വഴിയില്ല താനും
അതാണ്‌ ചേട്ടത്തിയമ്മ
സ്നേഹിക്കാനും സഹായിക്കാനും മാത്രമറിയുന്ന
ഒരു പാവം സ്ത്രീ
എന്നാല്‍ ചേട്ടനും മോശക്കാരനല്ല
സമുഹത്തിലെ എല്ലാ നല്ലകര്യങ്ങള്‍ക്കും
മുന്‍പന്തിയില്‍ ചേട്ടനാണ്
സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ
മുഖ്യ സഹകാരി
കൂടെ കിടക്കുന്നവര്‍ക്കെ രാപനിയറിയു
ചേട്ടന്‍ വിട്ടുകൊടുക്കാനൊരുക്കമില്ല
കുടുംബം പ്രതിസന്ധിയിലായി
ഒടുവില്‍ അമ്മാവന്‍ ശുപാര്‍ശ ചെയ്തു
ഒരു ഡോക്ടറെ കാണാം
നഗരത്തിലെ പ്രശസ്തനായ ഡോക്ടര്‍ പരിശോധന നടത്തി
ചേട്ടനെയും ചേട്ടത്തിയമ്മയെയും
മാറി മാറി പരിശോധിച്ചു,
ഒടുവില്‍ ഡോക്ടര്‍ കുറിപ്പെഴുതി
കുറിപ്പില്‍ രോഗിയുടെ പേര് കണ്ട ചേട്ടന്
വീണ്ടും കലികയറി
അയാളുറക്കെ അട്ടഹസിച്ചു
ആ ഡോക്ടര്‍ക്ക് മുഴു ഭ്രാന്താണ്.........

Tuesday, March 3, 2009

മദ്‌ഹു റസുല്‍് - ചില നബിദിന ചിന്തകള്‍

കറുത്തു മെലിഞ്ഞൊരു പയ്യന്‍
തലയിലൊരു മുസ്ലിയാര് തോപ്പി
സ്റ്റേജിലെ മൈക്കിലൊരു ഊത്ത്
പിന്നീടൊരു ഗംഭീര പ്രകടനം
പ്രസംഗവും പാട്ടും തര്‍ജമയും....
നബിദിന മാസം പിറന്നാല്‍ പിന്നെ
ഒരുമാസക്കാലം തിരക്കാണ്
ഓരോ കവലയിലും മീലാദ് സംഗമങ്ങള്‍
മൌലു‌ദ് ജാഥയും നെയ്ച്ചോറും
പള്ളിയും മദ്രസ്സയും.....

*** *** *** ***

നഗരത്തില്‍ പതിവിനേക്കാള്‍ തിരക്ക്
കണ്ണെത്താ ദുരം നീണ്ട-
വാഹനങളുടെ നിര
ട്രാഫിക്കില്‍ പിടയുന്ന വിലപിടിച്ച നിമിഷങ്ങള്‍
ഏറെ വൈകി റുമിലെത്തിയപ്പോഴേക്കും
കു‌ട്ടുകാര്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു
ബാച്ചിലര്‍ റുമിന്റെ രുക്ഷഗന്ധത്തിന്‍് അസഹ്യത
നാളെ അവധിയാണ്..
അവധി തലേന്ന് രാത്രിയില്‍ പതിവുള്ള പാര്‍ട്ടി തുടങ്ങി
പാതിരാവു വരെ നീണ്ട മദ്യസല്കാരം
പള്ളിയില്‍ ബാങ്ക് മുഴങ്ങി
കുട്ടത്തിലാരോ ചോദിക്കുന്നത് കേട്ടു
ഇന്നെന്തിനാ അവധി?
മറുപടിയും വന്നു - പ്രോഫറ്റ്സ് ബര്‍ത്ത് ഡെ....

(മദ്യം നിഷിദ്ധമാക്കിയ പ്രവാചകന്റെ ജന്മ ദിനം...)

**** ***** ******

അങ്ങു ദുരെ
അങ്ങാടിയിലുടെഒരു മീലാദ് യാത്ര
കുറെ തൊപ്പിയണിഞ്ഞ കുട്ടികള്‍...
കൂട്ടത്തില്‍്
കറുത്തു മെലിഞ്ഞൊരു പയ്യനും...

Tuesday, February 24, 2009

അരുമപ്പൈതലേ മാപ്പ്....




അരുതെന്ന് പറയാന്‍ കഴിഞ്ഞിരുന്നെന്കില്‍
വായ പൊട്ടുമാറുച്ചത്തില്‍് നിലവിളിച്ചേനെ...
രണ്ടര വയസ്സാണ് പ്രായമെന്കിലും
അമ്മയെന്നക്ഷരം മാത്രമെ പഠിച്ചുള്ളൂ.
ഇരുട്ട് മു‌ടിയാ രാത്രിയില്‍ കശ്മലന്‍
അമ്മ പക്കത്ത് നിന്നും പിഴുതെടുത്താ കുഞ്ഞിനെ!
പിന്നെയാ കാട്ടാളന്‍ കാട്ടിയ ക്രുരത
കേള്‍ക്കുവാനും കൊള്ളാത്തതത്രേ..
ദുരിതങ്ങളെന്തെന്നറിയണമെന്കില്‍്
വര്‍ഷമിനിയും കുറെ കഴിഞ്ഞിടേണം...
വഴിപോക്കര്‍ കാലൊച്ച കേട്ടപാടെയാ കുഞ്ഞിനെ
തോട്ടിയിലേക്കെറിഞ്ഞു പോലും....
കേള്ക്കാനിതൊട്ടും ആശാസ്യമല്ലെന്കില്‍്
മാനവരെന്തേ കരഞ്ഞിടാത്തേ...

തെരുവില്‍ ജനിച്ചതും തെരുവില്‍ വളരുന്നതും

താന്‍ ചെയ്ത കുറ്റമതല്ല താനും
പെറ്റമ്മ തമിഴത്തിയെന്കിലുമാ-

കുഞ്ഞു പൈതലിന്‍ നോവ്‌ നമ്മുടെതല്ലേ

പെണ്കൊടിയൊന്നിനെ തോണ്ടിയതിന്‍ പേരില്‍
കത്തിയും വാളും എടുത്തോരാം നമ്മള്‍
കുത്തിയും വെട്ടിയും ചുട്ടെരിച്ചും കുറെ-
പോലീസ് കേസ്സുകള്‍ കുന്നു കു‌ട്ടിയവര്‍
പേനയേന്തുന്ന "സാംസ്കാര സമ്പന്നര്‍"
കേട്ട ഭാവം നടിച്ചതില്ല!!


കാമവും ലഹരിയും മലിനമാക്കുന്ന
കേരളനാടിന്‍ ഗതിയെന്ത് കഷ്ടം.....