ഇവിടെയൊരു ചെറ്റക്കുടിലില്‍
ഒരു ജീവന്‍ പിറവിയെടുക്കുന്നു.
ഗര്‍ഭം എന്തെന്നറിയാത്തൊരു പ്രായത്തില്‍,
പ്രസവിയ്ക്കാനറിയാതെയവള്‍
അലമുറയിട്ടു കരയുന്നു.
ഇരുളടഞ്ഞയീ കുരയില്‍
ചെളി പിടിച്ചൊരു കീറപ്പായയില്‍,
പേറ്റുനോവിന്റെ ഭാരവും താങ്ങി
പാകമായിട്ടില്ലാത്തൊരു പെണ്‍കൊടി.....
അരികില്‍,
ചേതനയറ്റൊരു പേക്കോലം
ആശ്വസിപ്പിക്കാനാവാതെ
കറുത്ത മാനവും നോക്കി
വെറുതെയിരിക്കുന്നു.
ഒടുവില്‍,
മഴ കനത്തൊരു നേരത്ത്
അവള്‍
പ്രസവത്തിന്‍ സുഖമറിഞ്ഞു.
പിറ്റേന്ന്,
പത്രത്തിലുടറിഞ്ഞു,
പിറന്നു വീണത് ഒരു കുഞ്ഞു മാത്രമല്ല..
സമുഹത്തില്‍,
അവിവാഹിതയായൊരമ്മയും
പിറന്നു പോല്‍.......
A positive thinker An innovative minder An energic youngster An enthusiastic feeler A silent watcher
Myself
- അബ്ദുസ്സലാം. ടി.കെ.
- Omachappuzha, Abu Dhabi, United Arab Emirates
- ഇതൊരു കവിയുടെ കവിതകളല്ല... കഥാകൃത്തിന്റെ കഥകളല്ല... നോവലിസ്റ്റിന്റെ നോവലുകളല്ല... നിരുപകന്റെ സാഹിത്യ നിരൂപണങ്ങളല്ല... യാത്രികന്റെ യാത്ര വിവരണങ്ങളല്ല... ചുരുക്കത്തില്‍, ഇതൊരു സാഹിത്യ രചനയേ അല്ല... ഇതൊരു സദാ മനുഷ്യന്റെ അവ്യക്തമായ ചിന്തകളും അവയുടെ നേര്‍ക്കാഴ്ചകളും..... ഇവിടെ അഭിനന്ദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പ്രസക്തിയില്ല. രചനകളില്‍ കാല്പനികവും യാഥാര്‍ത്ഥ്യങ്ങളും ഇടകലര്‍നിരിക്കാം, ബോധവും അബോധവും ഏറ്റുമുട്ടുന്നുണ്ടാവാം, സ്നേഹവും പരിഹാസവും കൈകൊര്‍ക്കുകയുമാവാം... ഒന്നിനും വേണ്ടിയല്ല..ആരെയും ബോധിപ്പിക്കാനുമല്ല...
1 comment:
Good post
Post a Comment