Myself

My photo
Omachappuzha, Abu Dhabi, United Arab Emirates
ഇതൊരു കവിയുടെ കവിതകളല്ല... കഥാകൃത്തിന്റെ കഥകളല്ല... നോവലിസ്റ്റിന്റെ നോവലുകളല്ല... നിരു‌പകന്റെ സാഹിത്യ നിരൂപണങ്ങളല്ല... യാത്രികന്റെ യാത്ര വിവരണങ്ങളല്ല... ചുരുക്കത്തില്‍, ഇതൊരു സാഹിത്യ രചനയേ അല്ല... ഇതൊരു സദാ മനുഷ്യന്റെ അവ്യക്തമായ ചിന്തകളും അവയുടെ നേര്‍ക്കാഴ്ചകളും..... ഇവിടെ അഭിനന്ദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പ്രസക്തിയില്ല. രചനകളില്‍ കാല്പനികവും യാഥാര്‍ത്ഥ്യങ്ങളും ഇടകലര്‍നിരിക്കാം, ബോധവും അബോധവും ഏറ്റുമുട്ടുന്നുണ്ടാവാം, സ്നേഹവും പരിഹാസവും കൈകൊര്‍ക്കുകയുമാവാം... ഒന്നിനും വേണ്ടിയല്ല..ആരെയും ബോധിപ്പിക്കാനുമല്ല...

Friday, June 26, 2009

ഒരു മഴക്കാലത്തിന്റെ ഓര്‍മ്മയ്ക്ക്‌

ടെലഫോണ്‍ സംഭാഷണത്തിനിടയില്
പതിവ് പോലെ ചോദിച്ചു -
മഴ പെയ്തുവോ?
അതങ്ങനെയാണ്
ഏപ്രില്‍ മാസത്തെ ചുടുള്ള വിളിയിലും
മഴയുടെ ചോദ്യം പതിവുള്ളതാണ്.
പ്രവാസത്തിന്റെ ചുടും കുളിരുമുള്ള ഓര്‍മ്മകളത്രയും
മഴയോടൊപ്പമാണ്....
മറവിക്കുള്ളില്‍ ഒളിമങ്ങിപ്പോയ പലതും
മഴയെക്കുറിച്ചുള്ള ഓര്‍മകളില്‍
പൊടിതട്ടിയെടുക്കാം..
മഴ യാത്രയാണ്-
കുടയില്ലാത്ത യാത്ര !
കുട കുടെയ്ണ്ടായിട്ടും ചുടാന്‍ മറന്ന യാത്ര!
കുട വെച്ച് മറന്നു പോയിട്ടും
നിരാശ തോന്നിയിട്ടില്ലാത്ത യാത്ര!!
മഴയോര്‍മ്മയില്‍ മറയ്ക്കാനാവാത്ത പലതും
ഒരിക്കലും മറക്കാത്ത ഓര്‍മകളില്‍ സ്ഥാനം പിടിച്ചു.
എങ്കിലും ,
ഒരു കീറക്കുട പോലും വാങ്ങാന്‍ കഴിയാത്ത കുട്ടിക്കാലം...
മഴ നനയാതിരിക്കാന്‍
പുസ്തകങ്ങള്‍ കുപ്പയത്ത്തിനുള്ളിലോതുക്കി
നടന്നൊരു മഴക്കാല യാത്ര
പിന്നാലെ ഓടിയെത്തിയ നീലക്കുടക്കാരി
അയല്‍പക്കത്തെ പാവാടക്കാരി
പാതി നെനഞ്ഞും
വീട്ടിലെത്തിച്ച യാത്ര
ആ കണ്ണുകളിലെ സ്നേഹം....
ഒരിക്കലും മറക്കനാവത്തൊരുമഴക്കാലയോര്‍മ്മ.....


10 comments:

OAB/ഒഎബി said...

ഇന്നൊ? കീറക്കുട വെറുതെ വാങ്ങാനില്ലാത്ത കാലം....

OAB/ഒഎബി said...

സോറി; ‘വാങ്ങാനാളില്ലാത്ത‘st

കുഞ്ഞായി | kunjai said...

kavitha ishtai

ഹന്‍ല്ലലത്ത് Hanllalath said...

ഗൃഹാതുരതയുള്ള വരികള്‍

Junaiths said...

മഴ കുതിര്‍ത്ത ഓര്‍മ്മകള്‍..

പാവപ്പെട്ടവൻ said...

മഴയുടെ ഈ ഓര്‍മ്മ മനോഹരമായിട്ടുണ്ട് ഇഷ്ടപ്പെട്ടു അതില്‍ കുടുതല്‍ മുകളിലുള്ള ചിത്രം മനസ്സിലേക്ക്

siva // ശിവ said...

ഇതൊരു കഥയായി എഴുതിയിരുന്നെങ്കില്‍ ഏറെ നന്നായേനെ...

സന്തോഷ്‌ പല്ലശ്ശന said...

ചില നല്ല വരികളുണ്ടിതില്‍ ഒരു പ്രവാസിക്ക്‌ നന്നേ ഇഷ്ടപ്പെടുന്ന നല്ല വരികള്‍

കണ്ണനുണ്ണി said...

സത്യാണ്...മലയാളിയുടെ നാടിനെ പറ്റിയുള്ള ഓര്‍മ്മകളില്‍ മഴ ഒരു നിറഞ്ഞ സാനിധ്യമാണ്.. കോരിച്ചൊരിയുന്ന ഇടവപ്പതിയായും... പാണ്ടി മേലതോടെയുള്ള തുലാവര്‍ഷം ആയാലും ഓര്‍മ്മകളില്‍ മഴ പെയ്തു കൊണ്ടേ ഇരിക്കുന്നു

Areekkodan | അരീക്കോടന്‍ said...

):